Friday, 2 February 2018

ഉപദേശ കഥകൾ

മാർ ക്രിസോസ്റ്റം വലിയ തിരുമേനി മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട ഡയോസിസ് ഉതഘാടന സമ്മേളനത്തിൽ നടത്തിയ പ്രസംഗം:💥💥റിട്ടയർ ചെയ്ത ഒരു പോലീസുകാരനും പുതുതലമുറയിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥനും അയൽക്കാരായിരുന്നു.👉🏾 ഇരുവരും മുറ്റത്തു ഒരേതരം മരം വച്ചുപിടിപ്പിച്ചു🌱.ബാങ്ക് ഉദ്യോഗസ്ഥൻ ധാരാളം വളവും വെള്ളവും നൽകി മരത്തെ പോഷിപ്പിച്ചു, മരം തഴച്ചു വളർന്നു.🌳 പോലീസുകാരൻ മരത്തെ സാധാരണ രീതിയിൽ വളർത്തി.🌴

ഒരു രാത്രിയിൽ കനത്ത മഴ പെയ്തു😱, കാറ്റ് വീശിയടിച്ചു😱.പിറ്റേന്ന് രാവിലെ നോക്കുമ്പോൾ ബാങ്ക് ഉദ്യോഗസ്ഥൻ പരിപാലിച്ച  മരം കടപുഴകി.😳 എന്നാൽ പോലീസുകാരൻ  വളർത്തിയ മരം കാറ്റും മഴയും അതിജീവിച്ചു.🕵🏻 ബാങ്ക് ഉദ്യോഗസ്ഥൻ ചോദിച്ചു "ഞാൻ എത്ര നന്നായാണ് മരത്തെ നോക്കിയത്, താങ്കൾ വളരെ സാധാരണയായി വളർത്തി, എന്നിട്ടും എന്റെ മരം വേരോടെ പിഴുതെറിയപ്പെട്ടു, താങ്കളുടെ മരം തല ഉയർത്തി നിൽക്കുന്നു. ഇത് എങ്ങനെ സംഭവിച്ചു?"🙆🏼😫

പോലീസുകാരന്‍ മറുപടി പറഞ്ഞു "താങ്കൾ മരത്തിനു ധാരാളം വെള്ളവും വളവും നൽകി, മരത്തിനു ഒന്നും അന്വേഷിക്കേണ്ടി വന്നില്ല.😀 ഞാൻ മരത്തിനു അത്യാവശ്യമായവ മാത്രം നൽകി, ബാക്കി വേണ്ടവ മരത്തിന്റെ വേരുകൾ അന്വേഷിച്ചു കണ്ടെത്തി,💪 അങ്ങനെ മരത്തിന്റെ വേരുകൾ ഭൂമിയുടെ ആഴത്തിലും പരപ്പിലും പടർന്നു പിടിച്ചു, സ്വന്തം നില ഭദ്രമാക്കി. താങ്കളുടെ മരം തഴച്ചു വളർന്നെങ്കിലും വേരുകൾക്ക് വേണ്ടത്ര ഉറപ്പോ പരപ്പോ ഉണ്ടായിരുന്നില്ല."🤔

💥കുട്ടികളെ വളർത്തുമ്പോഴും ഈ തത്വം പ്രസക്തമാണ്.
ജീവിതത്തിന്റെ എല്ലാ (പയാസങ്ങളും മനസ്സിലാക്കാ൯ മക്കള്ക്കും അവസരം കൊടുക്കാം.
അവരും ജീവിതാനുഭവങ്ങളിലൂടെ വളരട്ടെ.👍👍🏿
കുട്ടികളെ വല്ലാതെ ഓമനിച്ചു സ്വന്തമായി ചെയ്യേണ്ടത് പോലും രക്ഷിതാക്കൾ ചെയ്തു കൊടുക്കുമ്പോൾ നാം അവരെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.😳
ഒന്നും സ്വയം ചെയ്യാൻ കഴിവില്ലാത്തവരായി അവർ വളരും. ഭാവിയിൽ അവർ നമ്മെ പഴിക്കും🙀🙀

ഉപദേശ കഥകൾ

മാർ ക്രിസോസ്റ്റം വലിയ തിരുമേനി മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട ഡയോസിസ് ഉതഘാടന സമ്മേളനത്തിൽ നടത്തിയ പ്രസംഗം:💥💥റിട്ടയർ ചെയ്ത ഒരു പോലീസുകാരനും പുതുതലമുറയിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥനും അയൽക്കാരായിരുന്നു.👉🏾 ഇരുവരും മുറ്റത്തു ഒരേതരം മരം വച്ചുപിടിപ്പിച്ചു🌱.ബാങ്ക് ഉദ്യോഗസ്ഥൻ ധാരാളം വളവും വെള്ളവും നൽകി മരത്തെ പോഷിപ്പിച്ചു, മരം തഴച്ചു വളർന്നു.🌳 പോലീസുകാരൻ മരത്തെ സാധാരണ രീതിയിൽ വളർത്തി.🌴

ഒരു രാത്രിയിൽ കനത്ത മഴ പെയ്തു😱, കാറ്റ് വീശിയടിച്ചു😱.പിറ്റേന്ന് രാവിലെ നോക്കുമ്പോൾ ബാങ്ക് ഉദ്യോഗസ്ഥൻ പരിപാലിച്ച  മരം കടപുഴകി.😳 എന്നാൽ പോലീസുകാരൻ  വളർത്തിയ മരം കാറ്റും മഴയും അതിജീവിച്ചു.🕵🏻 ബാങ്ക് ഉദ്യോഗസ്ഥൻ ചോദിച്ചു "ഞാൻ എത്ര നന്നായാണ് മരത്തെ നോക്കിയത്, താങ്കൾ വളരെ സാധാരണയായി വളർത്തി, എന്നിട്ടും എന്റെ മരം വേരോടെ പിഴുതെറിയപ്പെട്ടു, താങ്കളുടെ മരം തല ഉയർത്തി നിൽക്കുന്നു. ഇത് എങ്ങനെ സംഭവിച്ചു?"🙆🏼😫

പോലീസുകാരന്‍ മറുപടി പറഞ്ഞു "താങ്കൾ മരത്തിനു ധാരാളം വെള്ളവും വളവും നൽകി, മരത്തിനു ഒന്നും അന്വേഷിക്കേണ്ടി വന്നില്ല.😀 ഞാൻ മരത്തിനു അത്യാവശ്യമായവ മാത്രം നൽകി, ബാക്കി വേണ്ടവ മരത്തിന്റെ വേരുകൾ അന്വേഷിച്ചു കണ്ടെത്തി,💪 അങ്ങനെ മരത്തിന്റെ വേരുകൾ ഭൂമിയുടെ ആഴത്തിലും പരപ്പിലും പടർന്നു പിടിച്ചു, സ്വന്തം നില ഭദ്രമാക്കി. താങ്കളുടെ മരം തഴച്ചു വളർന്നെങ്കിലും വേരുകൾക്ക് വേണ്ടത്ര ഉറപ്പോ പരപ്പോ ഉണ്ടായിരുന്നില്ല."🤔

💥കുട്ടികളെ വളർത്തുമ്പോഴും ഈ തത്വം പ്രസക്തമാണ്.
ജീവിതത്തിന്റെ എല്ലാ (പയാസങ്ങളും മനസ്സിലാക്കാ൯ മക്കള്ക്കും അവസരം കൊടുക്കാം.
അവരും ജീവിതാനുഭവങ്ങളിലൂടെ വളരട്ടെ.👍👍🏿
കുട്ടികളെ വല്ലാതെ ഓമനിച്ചു സ്വന്തമായി ചെയ്യേണ്ടത് പോലും രക്ഷിതാക്കൾ ചെയ്തു കൊടുക്കുമ്പോൾ നാം അവരെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.😳
ഒന്നും സ്വയം ചെയ്യാൻ കഴിവില്ലാത്തവരായി അവർ വളരും. ഭാവിയിൽ അവർ നമ്മെ പഴിക്കും🙀🙀

Thursday, 1 February 2018

സാങ്കേതിക വിദ്യ അല്ല ജീവിതം.......

😊😊😊😊😊😊
അച്ഛന്റെ കൂടെ ഞാൻ മണിക്കൂറുകളോളം ബാങ്കിൽ ചെലവഴിച്ചു, അച്ഛന് കുറച്ചു കാശ് അയക്കാൻ ഉണ്ടായിരുന്നു. എന്റെ ക്ഷമ നശിച്ചു, ഞാൻ അച്ഛനോട് ചോദിച്ചു...

''അച്ഛാ, അച്ഛന് എന്തുകൊണ്ട് ഇന്റര്‍നെറ്റ് ബാങ്കിങ് ചെയ്തുകൂടാ?''

''എന്തിനാണ് മോനെ അതുകൊണ്ട് പ്രയോജനം?''
അച്ഛൻ തിരിച്ചു ചോദിച്ചു ...

''അച്ഛന് ഇങ്ങനെ ക്യൂവിൽ നിന്ന് കഷ്ടപ്പെടേണ്ടി വരില്ല"..

അച്ഛന് വീട്ടുസാധനങ്ങൾ വരെ ഇപ്പോൾ ഓൺലൈനിൽ വാങ്ങാം... എല്ലാം വളരെ എളുപ്പമാണ് !''

അതി ഉത്സാഹത്തോടെ ഞാൻ അച്ഛനെ നെറ്റ് ബാങ്കിങിന്റെ ഗുണങ്ങളെ കുറിച്ച് വർണ്ണിച്ചു കേൾപ്പിച്ചു.

അച്ഛൻ ചോദിച്ചു ''ഞാൻ അത് ചെയ്തു തുടങ്ങുകയാണെങ്കിൽ എനിക്ക് പിന്നീട് വീടിന് വെളിയിൽ കാലെടുത്തു വയ്ക്കേണ്ട ആവശ്യം വരില്ല, അല്ലേ?

''അതെയതെ''! ഞാൻ പറഞ്ഞു. ഉപ്പ് തൊട്ട് കർപ്പൂരം വരെ വീട്ടുവാതിക്കലിൽ ലഭിക്കും... 'ആമസോൺ' എന്തും വീട്ടിൽ എത്തിച്ചു തരും !

അച്ഛൻ പറഞ്ഞു ''ഇന്ന് ഞാൻ ബാങ്കിൽ വന്ന കാരണം, എനിക്ക് എന്റെ നാല് സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞു. അവരുമായി അല്പ സമയം സംസാരിക്കാൻ കഴിഞ്ഞു. പിന്നെ എന്റെ ഇടയ്ക്കിടെ ഉള്ള ഈ വരവുകാരണം ബാങ്കിലെ ജോലിക്കാർക്ക് എല്ലാം ഞാൻ വളരെ പരിചിതനായി മാറി.

നിനക്കറിയാമോ, നീ താമസം മാറി പോയതിൽ പിന്നെ ഞാനും നിന്റെ അമ്മയും വല്ലാതെ ഒറ്റപ്പെട്ടു. ഇടയ്ക്കിടെ ഉള്ള ഇത്തരം സന്ദർഭങ്ങൾ ആണ് അതിനൊരു ആശ്വാസം. ബാങ്കിലും മറ്റും ചിലവഴിക്കാൻ എന്റെ കൈയ്യിൽ ഇഷ്ടംപോലെ സമയമുണ്ട്. ആ കൂടിക്കാഴ്ചകളും, സംസാരവും എല്ലാം ഞാൻ കൊതിക്കുന്നു.

ആറ് മാസം മുമ്പ് ഞാൻ പനി പിടിച്ച് രണ്ടു ദിവസം പുറത്തു പോകാനാവാതെ വീട്ടിൽ കിടന്നപ്പോൾ, ഞാൻ സ്ഥിരമായി പച്ചക്കറി വാങ്ങുന്ന കടയുടെ ഉടമസ്ഥൻ എന്നെ രണ്ടു ദിവസമായി കാണുന്നില്ല എന്നു പറഞ്ഞുകൊണ്ട് എന്നെ കാണാൻ വീട്ടിൽ വന്നു കട്ടിലിൽ എന്റെ അടുത്ത് ഇരുന്നു.

രണ്ട് ദിവസം മുമ്പ് നിന്റെ അമ്മ അമ്പലത്തിലേക്ക് പോകുന്ന വഴി റോട്ടിൽ ഒന്ന് വീണപ്പോൾ, നമ്മൾ സ്ഥിരം വീട്ടു സാധനങ്ങൾ വാങ്ങാറുള്ള കടക്കാരൻ അത് കാണാൻ ഇടവന്നു. വർഷങ്ങളായുള്ള പരിചയം കാരണം അയാൾക്ക് എന്റെ വീടും, നിന്റെ അമ്മയേയും അറിയാവുന്നത് കൊണ്ട് ഉടനെ നിന്റെ അമ്മയെ അയാളുടെ കാറിൽ നമ്മുടെ വീട്ടിൽ എത്തിച്ചു. ഭാഗ്യത്തിന് അമ്മക്ക് കാര്യമായി പരിക്കൊന്നും സംഭവിച്ചിരുന്നില്ല.

എല്ലാം ഓൺലൈനിൽ ആയിരുന്നു എങ്കിൽ ഞങ്ങൾക്ക് അങ്ങനെയുള്ള 'സ്നേഹ സ്പര്‍ശനം' ഏൽക്കുവാൻ സാധിക്കുമായിരുന്നോ?

എന്തിനാണ് എല്ലാം ഞാൻ എന്റെ അടുത്തേക്ക് തന്നെ വന്നെത്തണം എന്ന് വാശിപിടിക്കുന്നത്? എന്തിനാണ് കമ്പ്യൂട്ടർ എന്ന യന്ത്രവുമായി മാത്രം സംവദിക്കാൻ നീയെന്നെ നിർബന്ധിക്കുന്നത്?

ഞാൻ വൃവഹാരത്തിൽ ഏർപ്പെടുത്തുന്ന ആളുകളുമായി ഒരു അടുപ്പം സൂക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു... അവർ എനിക്ക് വെറും 'വിൽപ്പനക്കാരൻ' മാത്രമല്ല. അത് ബന്ധങ്ങളിലൂടെയുള്ള ബന്ധനങ്ങൾ തീർക്കുന്നു..

അച്ഛന്റെ മറുപടി എന്നെ അക്ഷരാർത്ഥത്തിൽ സ്തബ്ധനാക്കി.

സാങ്കേതിക വിദ്യ അല്ല ജീവിതം.......
അത് ഒരിക്കലും മനുഷ്യ മനസ്സുകളെ പരസ്പരം അടുപ്പിക്കുന്നില്ല...
ആളുകളുമായി സമയം പങ്കിടൂ ... ഉപകരണ സാമഗ്രികളുമായല്ല...

Saturday, 5 November 2016

വഴികാട്ടി

ഒരു രാജാവും അയാളുടെ വഴികാട്ടിയും കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു ...

യാത്രക്കിടെ   ദാഹം ശമിപ്പിക്കുവാൻ കരിക്ക് ചെത്തുമ്പോൾ  രാജാവിന്റെ വിരൽ  തുമ്പ്‌ അറ്റുപോയി

വേദനകൊണ്ട് പുളയുന്ന രാജാവിനോട് വഴികാട്ടി ഇങ്ങനെ പറഞ്ഞു

"വിഷമിക്കേണ്ട പ്രഭോ എല്ലാം നല്ലതിനായിരിക്കും ....."

ആ ഉപദേശം രാജാവിന് തീരെ ദഹിച്ചിച്ചില്ല , ....

കോപംകൊണ്ട് രാജാവ് വഴികാട്ടിയെ അടുത്തു കണ്ട   ഒരു പൊട്ടകിണറിലേക്ക് തള്ളിയിട്ടു ......

അങ്ങിനെ ആ കൊടും വനത്തിൽ  തനിയെ  നടന്നു വഴി  തെറ്റിയ  രാജാവിനെ, നരബലിക്കു ആളിനെ തേടിയ  കുറെ  കാട്ടുമനുഷ്യർ പിടിച്ചുകെട്ടി തങ്ങളുടെ വാസ സ്ഥലത്തു കൊണ്ടുപോയി

താമസിയാതെ കാട്ടുമൂപ്പൻ വന്ന് രാജാവിനെ അടിമുടി പരിശോധിക്കുന്നതിനിടയിൽ രാജാവിന്റെ വിരൽ മുറിഞ്ഞത് മൂപ്പൻ കണ്ടു....

വൈകല്യമുള്ള ഒരാളെ നരബലിക്ക് യോജിക്കാത്തത് കൊണ്ട് ആ മനുഷ്യനെ പിടിച്ച  സ്ഥലത്തു തന്നെ തിരികെ വിടുവാൻ മൂപ്പൻ കൽപ്പിച്ചു ....


അപ്പോഴാണ് രാജാവിന്  വഴികാട്ടിയുടെ വാക്കുകൾ ഓർമവന്നത്     രാജാവ് വേഗം പൊട്ടകിണറിന്റെ അടുത്ത് ചെന്ന്   വഴികാട്ടിയെ കരയ്ക്കു  കയറ്റി  ക്ഷമ ചോദിച്ചു.

പക്ഷെ      വഴികാട്ടിയുടെ മറുപടി ഇങ്ങനെ ആയിരുന്നു:

ക്ഷമ ചോദിക്കേണ്ട കാര്യമൊന്നുമില്ല പ്രഭോ ...

ഒരു കണക്കിന് അങ്ങെന്നെ പൊട്ടകിണറിൽ തള്ളിയിട്ടത് നന്നായി , ഇല്ലേൽ അവർ നരബലിക്ക് വേണ്ടി എന്നെ തിരഞ്ഞെടുക്കുമായിരുന്നു ..

നമ്മുടെ ജീവിതത്തിൽ യാദൃശ്ചികം എന്നു  തൂന്നുന്ന  കാര്യങ്ങൾക്കും ദൈവത്തിനു  ഒരു ഉദ്ദേശമുണ്ട്‌.  നാം ആ സന്ദർഭത്തിലും ദൈവത്തെ വാസ്ഥവമായി സ്നേഹിക്കുമെങ്കിൽ ദൈവം അവയെ നമ്മുടെ ആത്യന്തികമായ നന്മയ്ക്കായി കൂടിവ്യാപരിപ്പിക്കും

Courtesy:

ഭാര്യയും ഭർത്താവും തീർച്ചയായും വായിച്ചിരിക്കേണ്ട കണ്ണീരിന്റെ നനവുള്ള ഒരു കഥ

ഒഴിവുള്ളപ്പോൾ വായിക്കണം

(ഭാര്യയും ഭർത്താവും  തീർച്ചയായും വായിച്ചിരിക്കേണ്ട കണ്ണീരിന്റെ നനവുള്ള ഒരു കഥ)

ജോലി കഴിഞ്ഞു ജീവൻ ഓഫീസിൽ നിന്നിറങ്ങി
അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ വാങ്ങി പതിവ് പോലെ വീട്ടിലേക്ക് തിരിച്ചു..

വീട്ടുമുറ്റത്തേക്കു വണ്ടി കയറിയപ്പോൾ തന്നെ കണ്ടു അനുവിന്റെ സ്കൂട്ടർ പോർച്ചിൽ ഇരിക്കുന്നത്.

രണ്ടു കിലോ മീറ്റർ ദൂരെയുള്ള സ്കൂളിലാണ് അവൾ പഠിപ്പിക്കുന്നത്..

മോനും അവിടെ തന്നെയാണ് പഠിക്കുന്നതും..

ചിലപ്പോൾ താൻ നേരത്തെ വീട്ടിൽ എത്തും; മറ്റു ചിലപ്പോൾ  അവളും..

അഭി ബാഗും വലിച്ച് വീട്ടിലേക്കു കയറുകയായിരുന്നു അപ്പോൾ! തന്നെ  കണ്ടതേ  അച്ഛാ എന്ന് വിളിച്ചു കൊണ്ട് ഓടി വന്നു..

അനു വേഷമെല്ലാം  മാറ്റി  ഇപ്പോൾ അടുക്കളയിൽ കയറിയിട്ടുണ്ടാകും.
തന്റെ കാൽപ്പെരുമാറ്റം  കേട്ടതുകൊണ്ടാകാം. അടുക്കളയിൽ നിന്ന് അവളുടെ ശബ്ദം..

''ഏട്ടാ.. കുളിച്ചു വന്നോളൂ.. ചായ ഇപ്പം കൊണ്ട് വരാം..''
ഓഫീസ് വിട്ടു വന്നാൽ ഒരു  ചായ പതിവുള്ളതാണ്..''

ജീവൻ കുളി കഴിഞ്ഞു വന്ന് മൊബൈലും കൈയ്യിലെടുത്ത് പതിവ് പോലെ ഫേസ് ബുക്ക് അക്കൗണ്ട് ലോഗിൻ ചെയ്തു..

നോട്ടിഫിക്കേഷൻ ഒരുപാടുണ്ട്.

തന്റെ കഥകളെ കുറിച്ച് പത്രത്തിൽ വാർത്ത വന്നതിനു ശേഷം എത്ര ഫ്രണ്ട് റിക്വസ്റ്റ് കളും മെസേജുകളുമാണ്   വരുന്നത്..

കമെന്റുകളും  മെസേജുകളും പിന്നെ  ചാറ്റിങ്ങിൽ കിട്ടുന്ന കുളിരും!  ആകപ്പാടെ  നല്ല രസം..

നിങ്ങളിപ്പോ FB യിൽ ഹീറോ ആണല്ലോ എന്നൊക്കെ മെസേജുകൾ  വരുമ്പോൾ   ആത്മഹർഷം!

അനു FB യൊന്നും നോക്കാൻ താത്പര്യം ഇല്ലാത്ത ആളായിരുന്നു..

പക്ഷേ തന്റെ കഥകളെ കുറിച്ച് അവളുടെ കൂടെയുള്ളവർ അവളോട് അഭിപ്രായം പറയാൻ തുടങ്ങിയപ്പോൾ അവളും FB യിൽ സജീവമായി.

കഥകൾ വായിക്കാനല്ല..

തന്റെ കഥകൾക്ക് പ്രണയ ചാപല്യത്തോടെ  കമന്റ്  ഇടുന്നവരെ  ശ്രദ്ധിക്കാനും അങ്ങനെയുള്ളവരെ  ബ്ലോക്ക് ചെയ്യാൻ എന്നെ നിർബന്ധിക്കാനും..

അപ്പോഴൊക്കെ എന്റെ ഇൻബോക്സ് അവളെങ്ങാനും  കണ്ടിരുന്നെങ്കിലോ എന്ന് ഞാൻ ഭയത്തോടെ ഓർക്കും..

''അഭീ TV യുടെ Sound കുറച്ചു വെക്കു...

സ്‌കൂൾ  വിട്ട് വന്നാൽ മോൻ ടിവിയുടെ മുമ്പിൽ !  അച്ഛൻ പിന്നെ  മൊബൈലിൽ ചുണ്ണാമ്പ് തേക്കാനും''

അങ്ങനെ പറഞ്ഞുകൊണ്ട്  അനു ചായയുമായി വന്നു.

അനു വരുന്ന ശബ്ദം കേട്ടയുടൻ തന്നെ ജീവൻ മൊബൈൽ താഴെ വെച്ച് മേശമേൽ കിടന്നിരുന്ന പത്രം എടുത്ത് വായിക്കാൻ തുടങ്ങി...

അനു ചായയും പലഹാരങ്ങളും കൊണ്ടുവന്ന്  മേശയിൽ വച്ചിട്ട്  ഒന്നും മിണ്ടാതെ  തിരിച്ചു പോയി.

ജീവൻ നോക്കിയപ്പോൾ ചായ മാത്രമല്ല , കൂടെ  ഒരുഗ്ളാസ്‌ പായസവുമുണ്ട്. അയൽ വീട്ടിൽ  നിന്ന് ആരെങ്കിലും  കൊണ്ടു കൊടുത്തതാവും
ജീവൻ പേപ്പർ ടീപ്പോയിയിൽ  വെച്ചു..

ഇന്നെന്തുപറ്റി അവൾ ഒന്നും മിണ്ടാതെ പോയത് .?

അല്ലെങ്കിൽ ചായയുമായി വരുമ്പോൾ  എപ്പോഴും മൊബൈൽ നോക്കി ഇരിക്കുന്നതിന് എന്തെങ്കിലും പരിഭവം പറഞ്ഞിട്ടെ പോകാറുള്ളൂ...

''ആ ! എന്തെങ്കിലും ആവട്ടെ''

ജീവൻ വീണ്ടും മൊബൈൽഎടുത്തു.

അത്താഴം കഴിക്കാൻ ഭാര്യ വിളിക്കുന്നത് വരെ,  മൂത്രമൊഴിക്കാൻ പോലും പോകാതെ  ജീവൻ മൊബൈലിൽ ചുണ്ണാമ്പും തേച്ചു ഇരുന്നു..

ഉപദേശിചിട്ടും പിണങ്ങിയിട്ടും  കാര്യമില്ല എന്ന് തോന്നിയിട്ടാവണം  അവൾ ഇപ്പോൾ   പരാതി ഒന്നും പറയാഞ്ഞത്.

ചിലപ്പോഴൊക്കെ അവൾ  പറയും ''നിങ്ങൾ മൊബൈൽ നോക്കുന്നതിന്റെ  പകുതി എങ്കിലും എന്നെയും മോനെയും നോക്കണം..''

മോൻ  ഉറങ്ങി കഴിഞ്ഞിരുന്നു.

ജീവൻ അത്താഴം  കഴിക്കുന്നതിനിടയിൽ ഓരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നെങ്കിലും അനു എല്ലാത്തിനും ഒരു മൂളലിൽ മറുപടി ഒതുക്കി...

ഭക്ഷണത്തിന്  ശേഷവും മൊബൈൽ കൈയ്യിൽ നിന്ന് വെക്കാറില്ലെങ്കിലും അന്ന് രാത്രി പിന്നെ ജീവൻ മൊബൈൽ എടുത്തില്ല...

ഭാര്യയുടെ മുഖത്തെ കാർമേഘം അയാളെ  അലോസരപ്പെടുത്തി.
കിടക്കയിൽ, അനുവിന്റെ അരികിലായി ജീവനും കിടന്നു..

അനു ഒന്നും മിണ്ടാതെ കിടക്കുകയാണ്.

ജീവൻ കുറച്ചു നേരം ഒന്നും മിണ്ടാതെ കിടന്നു. ഭാര്യയുടെ  ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാഞ്ഞപ്പോൾ പതിയെ അവളുടെ മുടിയിഴകളിൽ തഴുകി..

അവൾ കുതറി കൈ തട്ടി മാറ്റി..

'സീറോ ബൾബിന്റെ വെളിച്ചത്തിൽ അപ്പോഴാണ് ജീവൻ അനുവിന്റെ മുഖം ശരിക്കു കണ്ടത് ! രണ്ടു കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങുന്നു...

"എന്ത് പറ്റി മോളേ .?''

ജീവൻ അവളെ വീണ്ടും ചേർത്ത് പിടിച്ചു...

"ഇന്നത്തെ ദിവസം ഓർമ്മയുണ്ടോ നിങ്ങൾക്ക്.."

ജീവൻ കുറെ ആലോചിച്ചു..

ഒന്നും പിടി കിട്ടുന്നില്ല..

"ഇന്ന് മോന്റെ പിറന്നാൾ ആയിരുന്നു... അധികമൊന്നും ആയിട്ടില്ല. അഞ്ചാം പിറന്നാൾ.. കാലത്ത് സ്കൂളിൽ പോകുമ്പോൾ ഞാനവന്റെ ബാഗിൽ കുറച്ചുസ്വീറ്സ് വെച്ചിരുന്നു, ക്ലാസിലെ കുട്ടികൾക്ക് കൊടുക്കാൻ.. ഞാൻ കരുതി നിങ്ങൾ വൈകീട്ട് വരുമ്പോൾ  അവന് ഒരു ഗിഫ്റ്റോ  കൊണ്ടുവരുമെന്ന്.. അല്ലെങ്കിൽ ജസ്ററ് ഒന്ന് വിഷ്  എങ്കിലും ചെയ്യുമെന്ന്.''

അനുവിന്റെ ശബ്ദം ഇടറി..

'ആ പായസം കണ്ടിട്ട് പോലും നിങ്ങൾ ചോദിച്ചില്ല എന്താ പ്രത്യേകത എന്ന്..'

കരഞ്ഞുകൊണ്ട് അനു  തുടർന്നു 'നാല് ദിവസം മുമ്പായിരുന്നു നമ്മുടെ വിവാഹ വാർഷികം.. അന്നും മറന്നു ! പക്ഷേ ഞാനത് ഓർമിപ്പിച്ചു.. അന്ന് പറഞ്ഞത് ജോലിയുടെ തിരക്കിൽ പെട്ടു മറന്നു പോയതാണെന്നാണ്..

ഇപ്പൊ മോന്റെ ജന്മദിനവും... ഇതൊന്നും വെറും മറവിയല്ലെന്ന് ചേട്ടൻ തിരിച്ചറിയണം..''

ഏങ്ങലടിച്ചുകൊണ്ടു അവൾ തുടർന്നു..

'എന്റെ കൂടെ ജോലി ചെയ്യുന്ന  ശാലിനി ടീച്ചറുടെ ഫേസ് ബുക്ക്  വാളിൽ അവരുടെ വിവാഹ വാർഷികത്തിന് ആശംസകൾ  നേർന്നു കൊണ്ട്  ചേട്ടനിട്ട  മനോഹരമായ കാവ്യ വചനങ്ങൾ ടീച്ചർ ഇന്നെന്നെ കാണിച്ചു തന്നു..'

അനു  പൊട്ടിക്കരഞ്ഞുകൊണ്ട്‌ കൊണ്ട് തുടർന്നു..

'അവൾ നിങ്ങളുടെ fb ഫ്രണ്ട് ആയിരിക്കാം.. but ഞാൻ ചേട്ടന്റെ  ഭാര്യയല്ലേ ? അഭി നമ്മുടെ മോനല്ലേ ?എന്റെ ഏട്ടൻ ഇങ്ങനെ ആയിരുന്നില്ലല്ലോ ?  മുൻപൊക്കെ എന്റെ birth day പോലും ഓർമിച്ചു വെച്ച്  സർപ്രൈസ് ഗിഫ്റ്റ് കൊണ്ട് തന്നിരുന്ന ആളല്ലായിരുന്നോ ?

എങ്ങനെയാ ചേട്ടൻ ഇത്രയും  മാറിപ്പോയത് ?

ജീവൻ ഒന്നും മിണ്ടിയില്ല! 

അവൾ  പറഞ്ഞതെല്ലാം സത്യമാണ്.. തന്റെ ഭാര്യയെക്കാൾ മകനേക്കാൾ  താൻ ഈ മൊബൈലിനെ സ്നേഹിക്കാൻ തുടങ്ങിയതോടെയാണ് തന്റെ ജീവിതം തകിടം മറിഞ്ഞത്. സോഷ്യൽ മീഡിയയിൽ താൻ ഓൺ ലൈൻ ആയപ്പോൾ കുടുംബ ജീവിതത്തിൽ താൻ ഓഫ് ലൈൻ ആയിപ്പോയി.

ജീവന്റെ ഹൃദയം നുറുങ്ങി.

ഉറങ്ങി കിടക്കുന്ന തന്റെ മോനെ അയാൾ നോക്കി..
അയാളുടെ  കണ്ണുകൾ നിറഞ്ഞു
സ്കൂൾ വിട്ടു വന്നാലും,  അവധിയുള്ള ദിവസങ്ങളിലും അച്ഛാ എന്ന് വിളിച്ചുകൊണ്ട് പുറകെ ഓടി നടക്കുന്ന സ്നേഹനിധിയായ  മോൻ !

താൻ ആ സമയത്തൊക്കെ മൊബൈലിൽ നോക്കി ഇരിക്കുകയാവും. അവൻ ശല്യമാകുന്നു എന്നു തോന്നുമ്പോൾ  അവനു ടാബ് എടുത്തു കൊടുത്തു അകറ്റി നിറുത്തും, അല്ലെങ്കിൽ ടീവിയിൽ കാർട്ടൂൺ ചാനൽ വെച്ച് കൊടുക്കും..

അവധി ദിവസങ്ങളിൽ  നമുക്ക് എവിടെയെങ്കിലും പോകാം ഏട്ടാ.. എന്ന് അനു പറയുമ്പോൾ മൊബൈൽ സൂത്രത്തിൽ മാറ്റി വെച്ച് എനിക്ക് ചെറിയ  തല വേദനയുണ്ട് അടുത്ത പ്രാവശ്യം പോകാം എന്ന് പറഞ്ഞു ഒഴിവാകും !

അങ്ങനെ  തന്റേതു മാത്രമായ സ്വകാര്യ ലോകത്തേക്ക്  താൻ ഒതുങ്ങിപ്പോയി !

ആകെയുള്ളത്  fb യിലെ സൗഹൃദങ്ങൾ മാത്രം..

കുറ്റബോധം സഹിക്കാനാവാതെ വന്നപ്പോൾ ജീവൻ എണീറ്റ് വാതിൽ തുറന്നു സിറ്റ് ഔട്ടിലേക്ക്  ഇറങ്ങി..

അല്പനേരം കഴിഞ്ഞപ്പോൾ അകത്തുനിന്നു ചേട്ടാ.. എന്ന വിളിയൊച്ച.

തന്നെ കാണാഞ്ഞതുകൊണ്ട്  അനു  വിളിച്ചതാകും...

ജീവൻ റൂമിലേക്ക് ചെല്ലുമ്പോൾ അനു മോന്റെ നെറ്റിയിൽ തുണി നനച്ചിടുകയായിരുന്നു.

''മോന് നല്ലോണം പനിക്കുന്നുണ്ട്.. വൈകീട്ട് ചെറിയ ഒരു മേല് കാച്ചിലുണ്ടായിരുന്നു.. ഞാനത് കാര്യമാക്കിയില്ല..'' ഭാര്യ പറഞ്ഞു.

ജീവൻ അഭിയുടെ നെറ്റിയിൽ തൊട്ടു നോക്കി ! ചുട്ടു പൊള്ളുന്ന പനിയാണ്..

'ഹോസ്പിറ്റലിൽ  കൊണ്ട് പോകാം. അനു നിർബന്ധിച്ചു.

ഹോസ്പിറ്റലിൽ പോകാൻ ഒരുങ്ങിയപ്പോൾ  പുറത്ത് നല്ല മഴ! ബൈക്കിൽ പോകാൻ പറ്റില്ല.

'അബുവിന്റെ ഓട്ടോ വിളിക്കാം' അനു മോനെ എടുത്ത്  തോളത്തിട്ടു കൊണ്ടു പറഞ്ഞു...

അപ്പോഴാണ് ജീവൻ അറിഞ്ഞത് അടുത്തുള്ള ഓട്ടോ ഓടിക്കുന്ന അബുവിന്റെ മൊബൈൽ നമ്പർ പോലും തന്റെ കൈയ്യിലില്ല എന്ന്..

ജീവന്റെ നിസ്സഹായാവസ്ത  കണ്ടപ്പോൾ തന്നെ അനുവിന്  കാര്യം മനസ്സിലായി. അവൾ വേഗം ബാഗിൽ നിന്നും മൊബൈൽ എടുത്ത്  അബുവിനെ വിളിച്ചു..

കുറച്ചു കഴിഞ്ഞപ്പോൾ അബുവിൻറെ ഓട്ടോ മുറ്റത്ത് വന്നു നിന്നു..

അബുവിനോട്  അല്പം  കുശലം ചോദിച്ചിട്ടു ജീവൻ വണ്ടിയിലേക്ക് കയറി..

അബു ജീവന്റെ കൊച്ചുന്നാളിലെ  സഹപാഠിയും കളിക്കൂട്ടുകാരനും ആയിരുന്നു..

ജീവനെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചതും നീന്താൻ പഠിപ്പിച്ചതും  അവനായിരുന്നു...

വണ്ടി ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും അബു എന്തൊക്കെയോ വർത്തമാനങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.

രാത്രിയിൽ വണ്ടി വിളിച്ചതിന്റെ ഒരു നീരസവും അവന്റെ മുഖത്തൊ വാക്കുകളിലോ ഇല്ലായിരുന്നു.

അനുവാണ് കൂടുതലും അയാളോട്  സംസാരിച്ചതും..

ഹോസ്പിറ്റലിൽ കയറി ഡോക്ടറെ കാണിക്കാനും മറ്റും അബുവും  കൂടെ വന്നു...

''ഒരു ചെറിയ ഡ്രിപ്  ഇട്ടിട്ടുണ്ട് ! അത് കഴിഞ്ഞാൽ വീട്ടിൽ പോകാം.. 

പിന്നെ മരുന്ന് കുറിച്ചിട്ടുണ്ട്  .അത്  കൃത്യമായിട്ട്  കൊടുത്താൽ മതി. മാറിയില്ലെകിൽ മൂന്നുദിവസം കഴിഞ്ഞു വരണം'' ഡോക്ടർ പറഞ്ഞു.

അനു മോന്റെ അടുത്തിരുന്നു.. ജീവൻ അബുവിന്റെ കൂടെ അല്പ്പം മാറി ഇരുന്നു..

മൊബൈലിലേക്ക് കൈ നീണ്ടെങ്കിലും എടുത്തില്ല..

'ഇന്ന് രാവിലത്തെ  ആദ്യ ഓട്ടവും ഇപ്പൊ ലാസ്റ് ഓട്ടവും നിങ്ങളുടേതാ..' അബു  ചിരിച്ചുകൊണ്ട്  പറഞ്ഞു..

'രാവിലെ ആരാ വണ്ടി വിളിച്ചെ? ജീവൻ  ആകാംക്ഷയോടെ  ചോദിച്ചു..

'ഇന്ന് മോന്റെ birth day ആയിരുന്നല്ലോ! ചേച്ചി കുറച്ചു പായസവും കുറച്ചു പൈസയും തന്നിരുന്നു.

അനാഥ മന്ദിരത്തിലെ കുട്ടികൾക്ക് കൊടുക്കാൻ..

ഞാനും ഇടക്ക് അങ്ങോട്ട് പോകാറുണ്ട്  ! ഞമ്മളെ കൊണ്ട് കഴിയുന്നത് കുറച്ചാണെങ്കിലും അവർക്കത് വലിയ കാര്യമാണല്ലോ ! ആരും ഇല്ലാത്ത കുട്ടികളല്ലേ..''

ജീവൻ ഒന്നും മിണ്ടാതെ നാവിറങ്ങി പോയപോലെ ഇരുന്നു. സോഷ്യൽ മീഡിയയിൽ സഹജീവി സ്നേഹത്തെ കുറിച്ചും കാരുണ്യത്തെ കുറിച്ചും വാചാലനാകുന്ന താൻ ഒരിക്കൽ പോലും ഈ വക സ്ഥലങ്ങളിൽ  പോകുകയോ  സഹായം ചെയ്യുകയോ ചെയ്തിട്ടില്ലല്ലോ എന്ന്  കുറ്റബോധത്തോടെ  അയാൾ ഓർത്തു...

ഓട്ടോ ഓടിക്കുന്ന അബുവും അധ്യാപികയായ ആയ തന്റെ ഭാര്യയും തങ്ങളുടെ ജീവിത വ്യവഹാരങ്ങൾക്കിടയിൽ ഇതിനു  സമയം കണ്ടെത്തിയിരിക്കുന്നു...

ജീവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

'എല്ലാം കഴിഞ്ഞു ആശുപതിയിൽ നിന്നു വീട്ടിലേക്കു പോകാൻ നേരം അഭിയെ വാരിയെടുത്ത്  തോളിൽ ഇട്ടത് ജീവനായിരുന്നു..

സന്തോഷത്തോടെ അനു പിന്നാലെയും
വണ്ടി വീടിന്റെ മുറ്റത്ത് നിർത്തി. ജീവൻ കുട്ടിയെ അനുവിന്റെ കൈയ്യിൽ കൊടുത്തിട്ടു  കാശുമായി  അബുവിന്റെ അടുത്ത് എത്തിയപ്പോഴേക്കും അബു വണ്ടി തിരിച്ചിരുന്നു..

എത്ര നിർബന്ധിച്ചിട്ടും അബു  പൈസ വാങ്ങാൻ തയ്യാറായില്ല.

''എന്റെ കുട്ടിക്ക് ബാഗും യൂണിഫോമും എല്ലാം വാങ്ങി തന്നത് അനു ടീച്ചറാണ് !

എന്റെ മോനും അഭിയും എനിക്ക് ഒരു പോലെയാണ്..

എന്റെ മോനുമായി ഹോസ്പിറ്റലിൽ പോയാൽ ഞാൻ ആരുടെ കൈയ്യിൽ നിന്നാണ് കാശ് വാങ്ങുക.? ''

ജീവൻ എന്തെങ്കിലും പറയുന്നതിന് മുന്നേ അബു വണ്ടിയുമായി പോയി...

ജീവന് പൊട്ടിക്കരയണമെന്നു തോന്നി.

പിറ്റേ ദിവസം ജീവൻ ഓഫീസിൽ പോയില്ല.. മോന് അസുഖമായതുകൊണ്ട് അനുവും ലീവ്  എടുത്തു.
അന്ന് അനു കണ്ടു. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിലെ തന്റെ ചേട്ടനെ
മോനോടൊപ്പം കളിക്കുന്ന, ഭാര്യയെ ലാളിക്കുന്ന,   ഇടക്കൊക്കെ  അടുക്കളയിൽ വന്നു സഹായിക്കുന്ന ഒരു നല്ല ഭർത്താവിനെ അവൾക്കു തിരിച്ചുകിട്ടി.

അന്ന് വൈകീട്ട് രണ്ടുപേരും കൂടി അബുവിന്റെ വീട്ടിലേക്കു ചെന്നു.. അബു ആ സമയം വീട്ടിലുണ്ടായിരുന്നില്ല.

അബുവിന്റെ ഭാര്യ അവരെ സ്വീകരിച്ചു.. കുറച്ചു കഴിഞ്ഞപ്പോൾ അബു വന്നു! 

പിന്നെ വർത്തമാനങ്ങളും പൊട്ടിച്ചിരികളും !

സോഷ്യൽ മീഡിയയിലെ കമെന്റിനെക്കാളും ചാറ്റിങ്ങിനെക്കാളും  സുഖവും സമാധാനവും തോന്നി ജീവനപ്പോൾ...

പിന്നീടുള്ള ജീവന്റെ ജീവിതം ജീവനുള്ളതായിരുന്നു.. കുടുംബ വീടുകളിലേക്കും  അസുഖമായി കിടക്കുന്ന ബന്ധു ജനങ്ങളുടെ അടുത്തേക്കും പോകാനും അയൽ വാസികളോട് കുശലം പറയാനും എല്ലാം ഇപ്പോൾ ജീവന് സമയമുണ്ട്..

'FB നോക്കാനൊക്കെ ഒരു സമയം നിശ്ചയിച്ചിട്ടുണ്ട്  ജീവനിപ്പോൾ..

'ആ സമയത്തേ ജീവൻ  ഓൺ ലൈനിൽ കാണൂ എന്ന്  ഫ്രണ്ട്സുകളും തിരിച്ചറിഞ്ഞിട്ടുണ്ട്..

ഭാര്യയുടെ ജന്മ ദിനവും വിവാഹവാർഷികവും എല്ലാം മൊബൈലിൽ reminder സെറ്റ് ചെയ്തിരിക്കുകയാണ്. രണ്ടു ദിവസം മുൻപേ  തന്നെ ഓർമ്മ പെടുത്താൻ...

നമ്മുടെ ഉള്ളിലും ജീവനുണ്ടോ?

അതോ ജീവനില്ലാത്ത ജീവനാണോ?

നാം സ്വയം തിരിച്ചറിയുക തിരുത്തുക...

സ്നേഹത്തോടെ..

സോഷ്യൽ മീഡിയയിൽ മുഴുകി സ്വന്തം ജീവിതത്തിന്റെ രസം നഷ്ടപ്പെടുത്തുന്ന എല്ലാ സുഹൃത്തുക്കൾക്കുമായി സമർപ്പിക്കുന്നു.
🌼💐🌸🌺🌼💐

 

Saropadesakathakal Template by Ipietoon Cute Blog Design

Blogger Templates