മാർ ക്രിസോസ്റ്റം വലിയ തിരുമേനി മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട ഡയോസിസ് ഉതഘാടന സമ്മേളനത്തിൽ നടത്തിയ പ്രസംഗം:💥💥റിട്ടയർ ചെയ്ത ഒരു പോലീസുകാരനും പുതുതലമുറയിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥനും അയൽക്കാരായിരുന്നു.👉🏾 ഇരുവരും മുറ്റത്തു ഒരേതരം മരം വച്ചുപിടിപ്പിച്ചു🌱.ബാങ്ക് ഉദ്യോഗസ്ഥൻ ധാരാളം വളവും വെള്ളവും നൽകി മരത്തെ പോഷിപ്പിച്ചു, മരം തഴച്ചു വളർന്നു.🌳 പോലീസുകാരൻ മരത്തെ സാധാരണ രീതിയിൽ വളർത്തി.🌴
ഒരു രാത്രിയിൽ കനത്ത മഴ പെയ്തു😱, കാറ്റ് വീശിയടിച്ചു😱.പിറ്റേന്ന് രാവിലെ നോക്കുമ്പോൾ ബാങ്ക് ഉദ്യോഗസ്ഥൻ പരിപാലിച്ച മരം കടപുഴകി.😳 എന്നാൽ പോലീസുകാരൻ വളർത്തിയ മരം കാറ്റും മഴയും അതിജീവിച്ചു.🕵🏻 ബാങ്ക് ഉദ്യോഗസ്ഥൻ ചോദിച്ചു "ഞാൻ എത്ര നന്നായാണ് മരത്തെ നോക്കിയത്, താങ്കൾ വളരെ സാധാരണയായി വളർത്തി, എന്നിട്ടും എന്റെ മരം വേരോടെ പിഴുതെറിയപ്പെട്ടു, താങ്കളുടെ മരം തല ഉയർത്തി നിൽക്കുന്നു. ഇത് എങ്ങനെ സംഭവിച്ചു?"🙆🏼😫
പോലീസുകാരന് മറുപടി പറഞ്ഞു "താങ്കൾ മരത്തിനു ധാരാളം വെള്ളവും വളവും നൽകി, മരത്തിനു ഒന്നും അന്വേഷിക്കേണ്ടി വന്നില്ല.😀 ഞാൻ മരത്തിനു അത്യാവശ്യമായവ മാത്രം നൽകി, ബാക്കി വേണ്ടവ മരത്തിന്റെ വേരുകൾ അന്വേഷിച്ചു കണ്ടെത്തി,💪 അങ്ങനെ മരത്തിന്റെ വേരുകൾ ഭൂമിയുടെ ആഴത്തിലും പരപ്പിലും പടർന്നു പിടിച്ചു, സ്വന്തം നില ഭദ്രമാക്കി. താങ്കളുടെ മരം തഴച്ചു വളർന്നെങ്കിലും വേരുകൾക്ക് വേണ്ടത്ര ഉറപ്പോ പരപ്പോ ഉണ്ടായിരുന്നില്ല."🤔
💥കുട്ടികളെ വളർത്തുമ്പോഴും ഈ തത്വം പ്രസക്തമാണ്.
ജീവിതത്തിന്റെ എല്ലാ (പയാസങ്ങളും മനസ്സിലാക്കാ൯ മക്കള്ക്കും അവസരം കൊടുക്കാം.
അവരും ജീവിതാനുഭവങ്ങളിലൂടെ വളരട്ടെ.👍👍🏿
കുട്ടികളെ വല്ലാതെ ഓമനിച്ചു സ്വന്തമായി ചെയ്യേണ്ടത് പോലും രക്ഷിതാക്കൾ ചെയ്തു കൊടുക്കുമ്പോൾ നാം അവരെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.😳
ഒന്നും സ്വയം ചെയ്യാൻ കഴിവില്ലാത്തവരായി അവർ വളരും. ഭാവിയിൽ അവർ നമ്മെ പഴിക്കും🙀🙀