Monday, 10 October 2016

അപവാദം


~~~~~~~
അയൽക്കാരനെക്കുറിച്ച്‌ അപവാദം പറഞ്ഞതിൽ മനസ്താപം തോന്നിയ ഒരാൾ സൂഫീ ഗുരുവിനെ സമീപിച്ച്‌ പരിഹാരക്രിയ ആരാഞ്ഞു.
അദ്ദേഹത്തോട്‌ ഗുരു പറഞ്ഞു :
" ആദ്യം നിങ്ങൾ ഒരു സഞ്ചി നിറയെ തൂവലുമായി അങ്ങാടിയിലേക്ക്‌ പോവുക. അവിടെ വച്ച്‌ സഞ്ചി തുറന്ന് മുഴുവൻ തൂവലും പുറത്തുകളഞ്ഞ്‌ തിരിച്ചു വരിക. "
ഗുരുവിന്റെ ഉപദേശം അനുസരിച്ച്‌ ആ മനുഷ്യൻ, അങ്ങാടിയുടെ മദ്ധ്യത്തിൽ തൂവലുകൾ തുറന്നുവിട്ട്‌ സഞ്ചിയുമായി തിരിച്ചുവന്നു.
" പരിഹാരക്രിയ പുർത്തിയായി ഞാൻ തിരിച്ചു വന്നിരിക്കുന്നു. "
അയാൾ ഗുരുവിനോട്‌ പറഞ്ഞു.
" ഇല്ല. തീന്നിട്ടില്ല. " ഗുരു പറഞ്ഞു.
" ഇനി പോയി തുറന്നു വിട്ട തൂവലുകളെല്ലാം സഞ്ചിയിലാക്കി തിരിച്ചുവരിക. "
തൂവൽ സഞ്ചിയിലാക്കാൻ അങ്ങാടിയിലേക്ക്‌ പോയ ആ മനുഷ്യനു, പറക്കാതെ കുടുങ്ങി നിന്ന ഒന്നോ രണ്ടോ തൂവലല്ലാതെ കിട്ടിയില്ല.
നിരാശനായി തിരിച്ചുവന്ന അയാളോട്‌ ഗുരു പറഞ്ഞു.
" പറഞ്ഞു കഴിഞ്ഞ അപവാദങ്ങൾ ഇതു പോലെയാണു. അതൊരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല. പറയപ്പെട്ട മനുഷ്യൻ മാപ്പ്‌ തന്നാൽപ്പോലും ആ അപവാദം നിങ്ങളെ ചോദ്യം ചെയ്തുകൊണ്ട്‌ അന്തരീക്ഷത്തിൽ പറന്നു നടക്കും. അതുകൊണ്ട്‌ നാവിനെ സൂക്ഷിക്കുക. അപവാദം പറയുന്നതിൽ നിന്ന് സ്വയം രക്ഷപ്പെടുക. "

0 comments:

Post a Comment

 

Saropadesakathakal Template by Ipietoon Cute Blog Design

Blogger Templates