Wednesday, 12 October 2016

ജീവിതം

ഞാൻ ദൈവത്തോട് ചോദിച്ചു
"ജീവിതം എങ്ങനെ ആണ് കൈകാര്യം ചെയ്യുക"?

ദൈവം പറഞ്ഞു
നിന്റെ മുറി പരിശോധിക്കുക

എന്റ്റെ ചോദ്യത്തിനുള്ള ഉത്തരം എന്റെ മുറി എനിക്ക് തന്നു..

മേൽക്കൂര പറഞ്ഞു-  ലക്‌ഷ്യം ഉയർന്നത് ആയിരിക്കണം.

ഫാൻ പറഞ്ഞു- എപ്പോഴും കൂൾ ആയിരിക്കുക.

ക്ലോക്ക് പറഞ്ഞു- സമയം വിലപ്പെട്ടത് ആണ്.

കലണ്ടർ പറഞ്ഞു -  ദിവസങ്ങൾ വിലപ്പെട്ടത് ആണ്.

പേഴ്‌സ് പറഞ്ഞു - ഭാവിയിലേക്ക് ഇപ്പോഴേ ശേഖരിക്കുക.

കണ്ണാടി പറഞ്ഞു - നീ ആദ്യം നിന്നെ മനസിലാക്കുക.

വിളക്ക് പറഞ്ഞു - മറ്റുള്ളവർക്കും പ്രകാശം പരത്തുക.

ഭിത്തി പറഞ്ഞു - മറ്റുള്ളവരുടെ ഭാരം കൂടെ താങ്ങുക.

ജനാലകൾ പറഞ്ഞു - കാഴ്ച ദീർഘദൂരം വികസിപ്പിക്കുക.

തറ പറഞ്ഞു - ഭൂമിയെ സ്നേഹിക്കുക.

പടികൾ പറഞ്ഞു - എടുത്തു വെക്കുന്ന ഓരോ പടികളും ശ്രദ്ധിക്കുക...

ഇതെല്ലം കേട്ട് കഴിഞ്ഞു ഞാൻ ദൈവത്തിനോട് പറഞ്ഞു.
"നന്ദി ദൈവമേ"..

0 comments:

Post a Comment

 

Saropadesakathakal Template by Ipietoon Cute Blog Design

Blogger Templates